വൈക്കം: ടി.വി പുരം പഞ്ചായത്ത് അഞ്ചാം വാർഡിൽ പത്ത് ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന പട്ടികജാതി വ്യവസായ വർക്ക് ഷെഡിന്റെ ശിലാസ്ഥാപനം പഞ്ചായത്ത് പ്രസിഡന്റ് ടി. അനിൽകുമാർ നിർവഹിച്ചു. വാർഡ് മെമ്പർ എസ്. ബിജു അദ്ധ്യക്ഷത വഹിച്ചു. പട്ടികജാതി വിഭാഗം നേതാക്കളായ കെ. പ്രഭാകരൻ, പി. ബി. സുബീഷ് മോൻ, ആർ. കുട്ടൻ, ഷാജി, എസ്. സി. പ്രമോട്ടർ സമീര എന്നിവർ പങ്കെടുത്തു. പട്ടികജാതി വിഭാഗങ്ങൾക്കായി ഹോളോബ്രിക്‌സ് നിർമ്മാണം, തയ്യൽ യൂണിറ്റ് എന്നീ പദ്ധതികളാണ് ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. അനിൽകുമാർ പറഞ്ഞു.