വൈക്കം: സർവീസിൽ നിന്നും വിരമിച്ച നഗരസഭയിലെ ശുചീകരണ തൊഴിലാളികളുടെ പെൻഷനും മറ്റാനുകൂല്യങ്ങളും നൽകണമെന്നാവശ്യപ്പെട്ട് വൈക്കം മുനിസിപ്പൽ കണ്ടിജൻസി എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു.വിന്റെ നേതൃത്വത്തിൽ നഗരസഭ ഓഫീസിന് മുന്നിൽ സമരം നടത്തി. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡി.രഞ്ജിത്ത്കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി. സതീശൻ അദ്ധ്യക്ഷത വഹിച്ചു. കെ. മാധവൻ, ജമാൽ, കെ.ബി ശിവരാജ്, ഒ.കെ മോഹനൻ, കെ. ടി. ബേബി എന്നിവർ പ്രസംഗിച്ചു.