പാലാ :റിസർവ് ബാങ്ക് പുറത്തിറക്കിയ സോവറിൻ ഗോൾഡ് ബോണ്ടുകൾ 9 മുതൽ 13 വരെയുള്ള ദിവസങ്ങളിൽ പോസ്റ്റ് ഓഫീസുകളിൽ ലഭിക്കും. എട്ട് വർഷമാണ് ബോണ്ടിന്റെ കാലാവധിയെങ്കിലും അഞ്ച് വർഷത്തിന് ശേഷം എപ്പോൾ വേണമെങ്കിലും വിൽക്കാം. വിൽക്കുന്ന സമയത്തെ തങ്കത്തിന്റെ ( 999) വിലയും അതുവരെയുള്ള കാലയളവിൽ 2.5 ശതമാനം നിരക്കിൽ പലിശയും ലഭിക്കും. കുറഞ്ഞത് ഒരു ഗ്രാം മുതൽ പരമാവധി 4 കിലോഗ്രാം വരെ ബോണ്ടുകൾ ഒരാൾക്ക് വാങ്ങാം. ബോണ്ടുകൾ സ്വർണ്ണം പോലെതന്നെ ബാങ്കിൽ ഈട് നൽകാനും സാധിക്കും. ഗോൾഡ് ബോണ്ടിൽ നിക്ഷേപം നടത്താൻ ബാങ്ക് പാസ്ബുക്ക്, പാൻകാർഡ് എന്നിവയുടെ കോപ്പി ആവശ്യമാണ്. ഫോൺ: 8281525215.