അടിമാലി. ബൈസൺവാലിക്കാരുടെ രക്ഷകനായിരുന്നു അടിമാലി പ്രൈവറ്റ് സ്റ്റാൻഡിൽ കുത്തേറ്റ് മരിച്ച ബൈസൺവാലി നടുവിലാംകുന്നേൽ ബോബൻ ജോർജ്ജ് എന്ന ജോപ്പൻ. ആംബുലൻസ് സേവനം ലഭ്യമല്ലാത്ത ബൈസൺവാലിയിൽ അത്യാഹിത വിഭാഗത്തിൽപ്പെടുന്നവരെ നിമിഷ നേരം കൊണ്ട് അടിമാലിയിൽ എത്തിക്കുവാൻ തന്റെ ജീപ്പുമായി സദാ സന്നദ്ധനായിരുന്നു അടിമാലി സ്റ്റാൻഡിൽ അടിമാലി സേനാപതി റൂട്ടിൽ സർവ്വീസ് നടത്തി വരുന്ന മേരിമാത എന്ന സ്വന്തം ബസ്സിൽ രാവിലെ 10.35 ന് ആളുകളെ വിളിച്ചു കയറ്റി കൊണ്ട് നിൽക്കുമ്പോഴാണ് സ്‌പെയർ പാട്‌സ് കടയിൽ നിന്നിരുന്ന മനീഷുമായി വാക്കു തർക്കത്തിൽ ഏർപ്പെടുകയുംകുത്തേറ്റ് മരിക്കുകയും ചെയ്തത്.
മനീഷ് നിരവധി ക്രിമിനൽ കേസ്സിലെ പ്രതിയാണ്. ജോപ്പന്റെ കുത്തേറ്റ് മനീഷ് പൊലീസ് തടങ്കലിൽ കോതമംഗലത്തേ സ്വകാര്യ ആശുപത്രിയിൽ ചികത്സയിലാണ്.മനീഷിന് ജോപ്പനിൽ നിന്ന് ഏറ്റ കുത്ത് ഗുരുതരമല്ല. ബോബൻ ജോർജ്ജിന്റെ സംസ്ക്കാരം ഇന്ന് രാവിലെ പത്തിന് ബൈസൺവാലി സാന്റ് ആന്റണീസ് ചർച്ചിൽ നടക്കും.