ചെങ്ങളം : സൗത്ത് സർവീസ് സഹകരണ ബാങ്കിന്റെ നീതി മെഡിക്കൽ സ്‌റ്റോറും ഓഡിറ്റോറിയവും ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 10.30 ന് സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യും. നീതി മെഡിക്കൽ സ്‌റ്റോർ കെ.സുരേഷ്‌കുറുപ്പ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പച്ചക്കറി സംഭരണ വിതരണ കേന്ദ്രം സർക്കിൾ സഹകരണ യൂണിയൻ പ്രസിഡന്റ് കെ.എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹൻ വിഷരഹിത പച്ചക്കറി പദ്ധതി ഉദ്ഘാടനം ചെയ്യും. അഗ്രിക്കൾച്ചറൽ മിഷനറി ബാങ്ക് കോട്ടയം അർബൻ ബാങ്ക് വൈസ് ചെയർമാൻ കെ.ഐ കുഞ്ഞച്ചൻ ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് എം.എം കമലാസനൻ അദ്ധ്യക്ഷത വഹിക്കും.