paddy

കോട്ടയം: നെല്‍വയല്‍ ഉടമകള്‍ക്ക് സംസ്ഥാന കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് അനുവദിച്ച റോയല്‍റ്റി കോട്ടയം ജില്ലയിലെ 3909 പേര്‍ക്ക് ലഭിച്ചു. കൃഷി ചെയ്യാവുന്ന നെല്‍വയലുകള്‍ രൂപമാറ്റം വരുത്താതെ സംരക്ഷിക്കുകയും കൃഷിക്കായി തയ്യാറാക്കുകയും ചെയ്യുന്ന ഉടമകള്‍ക്കാണിത്.

രജിസ്റ്റര്‍ ചെയ്ത 6003 പേരില്‍ 3909 പേരുടെ ബാങ്ക് അക്കൗണ്ടില്‍ രണ്ടായിരം രൂപ വീതമാണ് ലഭിച്ചത്. ആകെ 24.69 ലക്ഷം രൂപ വിതരണം ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബാക്കിയുള്ളവര്‍ക്കും അക്കൗണ്ടില്‍ തുക ലഭ്യമാക്കും. റോയല്‍റ്റിക്കായി കൂടുതല്‍ കര്‍ഷകരെ പരിഗണിക്കും. റോയല്‍റ്റി വിതരണത്തിന്റെ ഉദ്ഘാടനം കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ ഒണ്‍ലൈനില്‍ നിര്‍വ്വഹിച്ചു.