അടിമാലി: കട്ടപ്പനയിൽ നിരാഹര സമരം അനുഷ്ഠിക്കുന്ന ഡീൻ കുര്യാക്കോസ് എം. പിയ്ക്ക് ഐക്യദാർഢ്യമർപ്പിച്ച് സിഎംപി പ്രവർത്തകരുടെ നേതൃത്വത്തിൽ അടിമാലിയിൽ ഉപവാസ സമരം സംഘടിപ്പിച്ചു.ഡിസിസി വൈസ് പ്രസിഡന്റ് പി വി സ്‌കറിയ സമരം ഉദ്ഘാടനം ചെയ്തു.അടിമാലി സെന്റർ ജംഗ്ഷനിൽ നടന്ന ഉപവാസ സമരത്തിൽ സിഎംപി സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ എ കുര്യൻ അധ്യക്ഷത വഹിച്ചു.ഉപവാസ സമരത്തിൽ ഏലിയാസ് കുന്നപ്പിള്ളി, എസ് എ ഷജാർ, ബേക്കർ ജോസഫ്, അനിഷ് ചേനക്കര, ടി.എ പ്രേമൻ, വി ജി തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു.