ksspa

ചങ്ങനാശേരി: സർവീസ് പെൻഷൻകാരുടെ അവകാശങ്ങൾ പുന:സ്ഥാപിക്കണമെന്ന് കെ.എസ്.എസ്.പി.എ സംസ്ഥാന കമ്മറ്റി അംഗം ടി.എസ്.സലിം ആവശ്യപ്പെട്ടു. ചങ്ങനാശേരി പെൻഷൻ ട്രഷറിയ്ക്കു മുൻപിൽ കെ.എസ്.എസ്.പി.എ. സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചങ്ങനാശേരി നിയോജകമണ്ഡലം പ്രസിഡന്റ് അലി റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. പെൻഷൻകാരുടെ ചികിത്സാ പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പാക്കുക, നാലു ഗഡു കുടിശിക ക്ഷേമാശ്വാസം ഉടൻ അനുവദിക്കുക, പെൻഷൻ പരിഷ്‌ക്കരണ നടപടികൾ ത്വരിതപ്പെടുത്തുക, കൊവിഡ് കാലത്ത് പെൻഷൻകാർക്ക് ചികിത്സാ സൗകര്യം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധയോഗം. യോഗത്തിൽ പി.ജെ.ആന്റണി, പി.റ്റി. തോമസ്, ബേബി ഡാനിയേൽ, ആർ.സലിംകുമാർ,കെ.ദേവകുമാർ, പ്രൊഫ. ബാബു സെബാസ്റ്റ്യൻ, സേവ്യർ പൂവം എന്നിവർ പങ്കെടുത്തു.