ktdc

കുമരകം: പ്രാദേശിക മേഖല ടൂറിസം വികസനത്തിൽ അയ്മനം ഗ്രാമപഞ്ചായത്ത് തദ്ദേശ സ്ഥാപനങ്ങൾക്ക് മാതൃകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ടൂറിസം വകുപ്പ് അയ്മനം പഞ്ചായത്തിലെ ചീപ്പുങ്കലിൽ നടപ്പിലാക്കുന്ന ടൂറിസം പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വലിയമട വാട്ടർ ഫ്രണ്ട് ടൂറിസം പദ്ധതിയുടെയും, ചീപ്പുങ്കൽ ബോട്ട് ടെർമിനലിന്റെയും നിർമ്മാണ ഉദ്ഘാടനമാണ് ഇന്നലെ നടന്നത്. സുരേഷ് കുറുപ്പ് എം.എൽ.എ.അദ്ധ്യക്ഷനായി. തോമസ് ചാഴിക്കാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി. ടൂറിസം ഡയറക്ടർ ബാലകിരൺ ഐ.എസ്,​ ഉത്തവാദിത്വ വിനോദ സഞ്ചാര സംസ്ഥാന കോർഡിനേറ്റർ രൂപേഷ് കുമാർ,അയ്മനം പഞ്ചായത്ത് പ്രസിഡന്റ് എ.കെ.ആലിച്ചൻ, ഷാജി.എം. വർഗ്ഗീസ്, ജോസഫ് സ്‌കറിയ, കുടമാളൂർ സെബാസ്റ്റ്യൻ, മിനിമോൾ മനോജ്, വിജി രാജേഷ്, മിനി ബിജു എന്നിവർ സംസാരിച്ചു.