കുറവിലങ്ങാട് : വാട്ടർ അതോറിറ്റിയുടെ സെക്ഷൻ ഓഫീസ് ഇന്ന് മുതൽ ഉഴവൂരിൽ പ്രവർത്തനം ആരംഭിക്കുമെന്ന് മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. ഉഴവൂർ, വെളിയന്നൂർ പഞ്ചായത്തുകളിലെ ജനങ്ങൾ വാട്ടർ അതോറിട്ടിയുടെ എല്ലാ ആവശ്യങ്ങൾക്കും കടുത്തുരുത്തിയിൽ പ്രവർത്തിക്കുന്ന സബ് ഡിവിഷൻ ഓഫീസിലാണ് ബന്ധപ്പെടുന്നത്. ജനങ്ങളുടെ ദുരിതം കണക്കിലെടുത്താണ് ഉഴവൂരിൽ പുതിയ ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നത്. 2015 ഇൽ ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ജീവനക്കാരുടെ കുറവും വിവിധ സാങ്കേതിക പ്രശ്‌നങ്ങൾ മൂലവും ഓഫീസ് പ്രവർത്തനം ഉഴവൂരിൽ ആരംഭിക്കാൻ കഴിഞ്ഞില്ല. ഉഴവൂർ പഞ്ചായത്ത് ബിൽഡിംഗിൽ ആരംഭിക്കുന്ന സെക്ഷൻ ഓഫീസിന്റെ ഉദ്ഘാടനം മോൻസ് ജോസഫ് എം.എൽ.എ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ഷേർളി രാജു അദ്ധ്യക്ഷത വഹിക്കും.