ചങ്ങനാശേരി: തെങ്ങണാ ജംഗ്ഷനിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കുകളില്ല. ഇന്നലെ വൈകുന്നേരം പുതുപ്പള്ളി ഭാഗത്തു നിന്നും വരികയായിരുന്ന കാറും കോട്ടയത്തേക്ക് പോകുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാറിന്റെ മുൻ ഭാഗം തകർന്ന നിലയിലാണ്. വാഹനങ്ങളുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.