santhamma

ഇടപ്പള്ളി: ഇടപ്പള്ളി സഹകരണ റോഡ് സൗപർണികയിൽ വി.എൻ. നെഹ്റുവിന്റെ (റിട്ട. ആർ.ടി.ഒ കോട്ടയം, മുൻ പ്രസിഡന്റ് ശ്രീനാരായണ സമിതി കോട്ടയം) ഭാര്യ കെ.കെ. ശാന്തമ്മ (83) നിര്യാതയായി. കോട്ടയം പുതുപ്പള്ളി ഗവ. ഹൈസ്കൂളിലെ പ്രധാനദ്ധ്യാപികയായിരുന്നു. കോട്ടയം കോടിമത കോണിപ്പറമ്പിൽ കുടുംബാംഗമാണ് പരേത. സംസ്കാരം ഇന്ന് രാവിലെ പത്തിന് ഇടപ്പള്ളി ശ്മശാനത്തിൽ.

മക്കൾ: വി.എൻ. പ്രീത (പരേത), വി.എൻ. സബിത ( അദ്ധ്യാപിക, കേന്ദ്രീയ വിദ്യാലയം, കടവന്ത്ര). മരുമക്കൾ: രാജേന്ദ്രപ്രസാദ് (മുൻ എം.ഡി, ട്രവൻകൂർ സിമന്റ്സ്, കോട്ടയം), ഡോ. പി.ബി. രാജു (പരേതൻ).