pc

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് ഉപവസിക്കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്ത പി.സി ജോർജ്, ഇലക്ഷൻ പ്രഖ്യാപിച്ച് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ആദ്യ ഘട്ട സ്ഥാനാർത്ഥികളേയും പ്രഖ്യാപിച്ചു.

പി.സി.ജോർജ് നൽകിയ ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പറഞ്ഞിരുന്നു. ഇതിനിടെയാണ് ഡിസംബറിൽ മൂന്ന് ഘട്ടമായി തദ്ദേശ തിരഞ്ഞെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചത്. കമ്മിഷന്റെ അറിയിപ്പ് വന്ന് മണിക്കൂറുകൾക്കുള്ളിൽ പി.സി. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഫേസ് ബുക്കിൽ അറിയിപ്പ് നൽകി. തീക്കോയി, പൂഞ്ഞാർ തെക്കേക്കര, മാറഞ്ചേരി, പെരുവള്ളൂർ പഞ്ചായത്തുകളും പൊന്നാനി, മലപ്പുറം തുടങ്ങിയ നഗരസഭകളും അടക്കം 23 ഇടങ്ങളിലാണ് സ്ഥാനാർത്ഥി പ്രഖ്യാപനം. ആപ്പിൾ ചിഹ്നമാണ് ജനപക്ഷം സ്ഥാനാർത്ഥികൾ മത്സരിക്കുക.