dean
സമാപന സമ്മേളനത്തിൽ ആന്റോ ആന്റണി എം.പി, ഷാഫി പറമ്പിൽ എം.എൽ.എ, കെ.എസ്. ശബരിനാഥൻ എം.എൽ.എ. എന്നിവർ ചേർന്ന് ഡീൻ കുര്യാക്കോസ് എം.പിക്ക് നാരങ്ങാനീര് നൽകുന്നു.

കട്ടപ്പന: ഭൂ പതിവ് ചട്ട ഭേദഗതി ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി നടത്തിവന്ന നിരാഹാര സമരം തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നതിനാൽ അവസാനിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്റണി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുമായി ചർച്ച നടത്തിയ ശേഷമാണ് തീരുമാനം. ആന്റോ ആന്റണി എം.പി, ഷാഫി പറമ്പിൽ എം.എൽ.എ, കെ.എസ്. ശബരിനാഥൻ എം.എൽ.എ. എന്നിവർ ചേർന്ന് നാരങ്ങാനീര് നൽകി സമരം അവസാനിപ്പിച്ചു.
ആറാം ദിവസത്തെ സമരപരിപാടികൾ കൊടിക്കുന്നിൽ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്തു.തുടർന്ന് എം.പിയുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ.എസ്.യു. ജില്ലാ കമ്മിറ്റി ഉപവാസ സമരം അനുഷ്ഠിച്ചു. കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടോണി തോമസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. അബ്ദുൾ റഷീദ് മുഖ്യപ്രഭാഷണം നടത്തി.
സമാപന സമ്മേളനം ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ, വൈസ് പ്രസിഡന്റ് കെ.എസ്. ശബരിനാഥൻ, റോയി കെ.പൗലോസ്, ഇ.എം. അഗസ്തി, എസ്. അശോകൻ, ജോയി മാളിയേക്കൽ, തോമസ് രാജൻ, എം.എൻ. ഗോപി, റിജിൽ മക്കുറ്റി, റിയാസ് മുക്കോളി, എസ്.എം. ബാലു, കെ.എ. ആബിദ് അലി, ശ്രീമന്ദിരം ശശികുമാർ, എ.പി. ഉസ്മാൻ, ജോയി വെട്ടിക്കുഴി, ജോർജ് ജോസഫ് പടവൻ, ജോണി ചീരാംകുന്നേൽ, മുകേഷ് മോഹൻ തുടങ്ങിയവർ പങ്കെടുത്തു.