കുമരകം: കുമരകം ശ്രീകുമാരമംഗലം സ്കൂളിൽ ആർ. ശങ്കർ അനുസ്മരണം നടന്നു. അനുസ്മരണ സമ്മേളനം സ്കൂൾ മാനേജർ വി.പി.അശോകൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ എം.എൻ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഹൈഡ്മിസ്ട്രസ് കെ.എം.ഇന്ദു, എസ്.എൻ.ഡി.പി.യൂണിയൻ കമ്മറ്റി അംഗം കെ.വി.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. ശങ്കർ പ്രതിമയിൽ പുഷ്പ്പാർച്ചനയും നടത്തി.