pc-george

കോട്ടയം: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് ജനപക്ഷം നേതാവ് പി.സി. ജോർജ് എം.എൽഎ സുപ്രീം കോടതിയെ സമീപിച്ചു. ഇപ്പോൾ തിരഞ്ഞെടുപ്പ് നടത്തുന്നത് കൊവിഡ് രോഗം വ്യാപിക്കുന്നത് വർദ്ധിക്കുമെന്ന് ഹർജിയിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളുകയായിരുന്നു.