കോട്ടയം: ഏറെ പ്രതീക്ഷകൾ സമ്മാനിച്ച് 160 രൂപയും കടന്ന് മുന്നേറിയ റബർവില, വീണ്ടും താഴേക്ക് വീണതോടെ കർഷകലോകം ആശങ്കയിൽ. ആർ.എസ്.എസ് നാലിന് 154 രൂപയും അഞ്ചിന് 147 രൂപയുമാണ് ഇപ്പോൾ വില. വിലക്കുതിപ്പിന്റെ ആവേശത്തിൽ ടാപ്പിംഗിലേക്ക് വീണ്ടും കടന്ന ചെറുകിട കർഷകരാണ് സങ്കടത്തിലായത്.
വില ഇനിയും കൂടുമെന്ന വിശ്വാസത്താൽ 165 രൂപയ്ക്ക് വാങ്ങി സ്‌റ്റോക്ക് ചെയ്‌ത വ്യാപാരികളുമുണ്ട്. അന്താരാഷ്‌ട്ര വില 202 രൂപവരെ ഉയർന്നെങ്കിലും പിന്നീട് 168 രൂപയിലേക്ക് താഴ്‌ന്നതാണ് ആഭ്യന്തര വിപണിക്കും തിരിച്ചടിയായത്. ഒട്ടുപാലിനും വില 90 രൂപയിൽ താഴെയാണ്.