
വൈക്കം : സർവീസ് പെൻഷൻകാരോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് കേരളാ സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ വൈക്കം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കം സബ്ട്രഷറിയുടെ മുന്നിൽ ധർണ നടത്തി. സംസ്ഥാന കൗൺസിൽ അംഗം ഇ.എൻ.ഹർഷകുമാർ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി ബി.ഐ.പ്രദീപ് കുമാർ, സംസ്ഥാന കമ്മിറ്റിയംഗം പി.എസ്.ശ്രീനിവാസൻ, ഇടവട്ടം ജയകുമാർ, ഗിരിജാ ജോജി, ടി.എസ്.ബാബു, കെ.രമേശൻ, വിജയൻ എന്നിവർ പ്രസംഗിച്ചു.