ചങ്ങനാശേരി: ജനാധിപത്യ കേരള കോൺഗ്രസ് തൃക്കൊടിത്താനം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അംഗത്വ വിതരണം ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഡോ കെ.സി ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോർജ് മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് കുര്യൻ തൂമ്പുങ്കൽ,ബോബൻ കോയിപ്പള്ളി,സിബി മുക്കാടൻ,എം.കെ ജോസഫ്,സി ടി ചാക്കോ,ചാക്കോച്ചൻ മേരിവില്ല, സെബാസ്റ്റ്യൻ മണക്കുന്നേൽ, ജെയിംസ് കൊച്ചുപുരക്കൽ,ജോഷി ചേന്നാട്ട്,ആന്റണി കരിമ്പുകാല,ജോയൽ സ്‌കറിയ,സിജോ സി ആന്റണി,സോണി ജോസഫ് എന്നിവർ പങ്കെടുത്തു.