ചങ്ങനാശേരി: 45 വർഷമായി തകർന്നുകിടന്ന റോഡ് നാട്ടുകാരുടെ നേതൃത്വത്തിൽ സഞ്ചാരയോഗ്യമാക്കി. വട്ടച്ചാൽപടി, കുറുമ്പനാടം,പെരുമ്പനച്ചി ഭാഗങ്ങളിലെ ജനങ്ങൾക്ക് പ്രയോജനകരമായ 19 ാം വാർഡിന്റെ കിഴക്കേ അതിർത്തിയായ പ്രാക്കുളം പാലത്തിന്റെ മുന്നിൽ കൂടിയുള്ള മുക്കാൽ കിലോമീറ്റർ വരുന്ന ലിങ്ക് റോഡാണ് നാട്ടുകാർ ചേർന്ന് സഞ്ചാരയോഗ്യമാക്കിയത്. റോഡിന്റെ ഉദ്ഘാടനം മാടപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ മുളവന നിർവഹിച്ചു. വാർഡ് മെമ്പർ നിഷാ ബിജു അദ്ധ്യക്ഷത വഹിച്ചു. റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് മൈത്രീ ഗോപീകൃഷ്ണൻ ആമുഖപ്രസംഗം നടത്തി. സെക്രട്ടറി മിനി സിബിച്ചൻ, കുഞ്ഞുകുഞ്ഞു കുട്ടി, പാപ്പച്ചൻ, വിനോദ് എന്നിവർ പങ്കെടുത്തു.