കുറവിലങ്ങാട് : പള്ളിക്കവലയിലെ വെള്ളക്കെട്ടിന് പരിഹാരമായി പറ്റാനി ഭാഗത്തുനിന്നും വലിയതോട്ടിലേക്കുള്ള ഓട നിർമാണത്തിന് തുടക്കമായി. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ദിവാകരൻ ഉദ്ഘാടനം നിർവഹിച്ചു. 1.70 മീറ്റർ വീതിയിൽ നിർമിക്കുന്ന ഓട സ്ളാബുകൾ ഉപയോഗിച്ച് മൂടും. ബൈപ്പാസ് റോഡിൽ കലുങ്ക് നിർമിക്കുന്നതിന് എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. 32 ലക്ഷം രൂപയുടെ പദ്ധതി ചിലവിന് 20 ലക്ഷം രൂപ ഉഴവൂർ ബ്ലോക്ക് പഞ്ചായത്തും, 12 ലക്ഷം രൂപ ഗ്രാമപഞ്ചായത്തും വഹിക്കും. സിജോ ഐസക്ക് പാറ്റാനി, പി.എം മാത്യു പാറ്റാനി, കെ.സി ജേക്കബ് കൊല്ലിത്തോട്ടം, സണ്ണി കൊട്ടുകാപള്ളി, സിജോ പള്ളിവീട്ടിൽ, സിജി പള്ളിവീട്ടിൽ എന്നിവർ സൗജന്യമായി നൽകിയ സ്ഥലത്തുകൂടിയാണ് ഓട നിർമിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് റ്റി കീപ്പുറം, ആൻസി ജോസ്, പഞ്ചായത്ത് അംഗങ്ങളായ മേഴ്‌സി റെജി, മിനിമോൾ ജോർജ്, ത്രേസ്യാമ്മ ജോർജ്, സൗമ്യ ജോഷി, സോഫി സജി, ഷൈജു പാവുത്തിയേൽ, ബൈജു പൊയ്യാനിയിൽ, സജി വട്ടമറ്റം, അരുൺ ജോസഫ്, ടോണി പെട്ടയ്ക്കാട്ട്, സിജോ എന്നിവർ പ്രസംഗിച്ചു.