കോട്ടയം : കിംസ്‌ഹെൽത്ത് ആശുപത്രിയിലെ ജനറൽ, ലാപ്പറോസ്‌കോപിക് സർജറി വിഭാഗങ്ങളുടെ നേതൃത്വത്തിൽ 14, 15 തീയതികളിൽ സൗജന്യ വേരിക്കോസ് വെയിൻ ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കുന്നു. വേരിക്കോസ് വെയിൻ ചികിത്സയ്ക്കുള്ള കുത്തിവയ്പ്പ്, താക്കോൽ ദ്വാര റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ (ആർഎഫ്എ) ശസ്ത്രക്രിയ, ലേസർ, സ്‌ക്‌ളീറോതെറാപ്പി എന്നിവ ആവശ്യമായി വരുന്നവർക്ക് ക്യാമ്പിനെ തുടർന്നുള്ള രണ്ടു ദിവസങ്ങളിലും പ്രത്യേക ഇളവ് ലഭിക്കും. ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവർക്ക് അന്ന് വൈകുന്നേരമോ അല്ലെങ്കിൽ അടുത്ത ദിവസമോ വീട്ടിൽ പോകുന്നതിനും പിറ്റേ ദിവസം മുതൽ സാധാരണ ജോലികൾ ചെയ്യുന്നതിനും സാധിക്കും. വളരെ കുറഞ്ഞ വേദന, ചെറിയ മുറിവുകൾ/പാടുകൾ എന്നിവയാണ് സവിശേഷതകൾ. രജിസ്‌ട്രേഷനും കൺസൾട്ടേഷനും സൗജന്യം. കളർ ഡോപ്ലർ സ്‌ക്രീനിംഗ് സ്‌കാൻ, ലാബ് പരിശോധനകൾ എന്നിവയ്ക്ക് പ്രത്യേക ഇളവുകൾ ലഭ്യമാണ്. ശസ്ത്രക്രിയ ആവശ്യമുള്ളവർക്ക് വളരെ കുറഞ്ഞ നിരക്കിൽ ചെയ്തു കൊടുക്കും. ഫോൺ: 9072726270, 0481 2941000.