കട്ടപ്പന: മുൻ മുഖ്യമന്ത്രിയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന ആർ. ശങ്കറിന്റെ 48ാമത് ചരമവാർഷിക അനുസ്മരണം മലനാട് യൂണിയനിൽ നടത്തി. യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, യൂത്ത് മൂവ്‌മെന്റ് ജില്ലാ ചെയർമാൻ പ്രവീൺ വട്ടമല, സൈബർ സേന കേന്ദ്ര കമ്മിറ്റി അംഗം അരുൺകുമാർ, കൊച്ചുതോവാള ശാഖാ സെക്രട്ടറി അഖിൽ കൃഷ്ണൻകുട്ടി, വൈസ് പ്രസിഡന്റ് വിനോദ് മറ്റത്തിൽ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി സജീഷ് കുമാർ, ഗോകുൽ ഓമനക്കുട്ടൻ, അനീഷ് രാജു എന്നിവർ പങ്കെടുത്തു.