അടിമാലി: നൂറ് ലിറ്റർ കോടയും ഒന്നരലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമായി ഒരാൾഅറസ്റ്റിൽ.ഇന്നലെ ഉച്ചയ്ക്ക് അടിമാലിനാർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഇരുമ്പുപാലം പരിശക്കല്ലിൽ നടത്തിയ റെയ്ഡിലാണ് പരിശക്കല്ലിൽ തൂപ്പേൽ എൽദോസ് (50) അറസ്റ്റിലായത്.പടിക്കപ്പ് കുടി, പരിശക്കല്ല് ഭാഗത്ത് വാറ്റുചാരായ നിർമ്മാണവും വിപണനവും നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ രണ്ടാഴ്ചയായി എൽദോസ് എക്‌സൈസ് ഷാഡോ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു.ലിറ്ററിന് ആയിരം രൂപയ്ക്കാണ് എൽദോസ് ചാരായം വിറ്റിരുന്നത്. വീടിനു പിന്നിലെ താൽകാലിക ഷെഡിൽ ചാരായം വാറ്റ് നടത്തിക്കൊണ്ടിരുന്നപ്പോഴാണ് പ്രതിയെ എക്‌സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം കെ പ്രസാദിന്റെ നിർദ്ദേശാനുസരണം നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ സി എസ് വിനേഷ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) കെ വി പ്രദീപ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ എസ് മീരാൻ, ഹാരിഷ് മൈതീൻ, രഞ്ജിത്ത് കവിദാസ് ,സച്ചു ശശി എന്നിവർ പങ്കെടുത്തു. പ്രതിയെ അടിമാലി കോടതിയിൽ ഹാജരാക്കി.