ചങ്ങനാശേരി : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ 30 -ാമത് വാർഷിക സമ്മേളനത്തിന് മുന്നോടിയായുള്ള ചങ്ങനാശേരി സബ് ജില്ലയിലെ ബ്രാഞ്ച് സമ്മേളനങ്ങൾ ഇന്ന് മുതൽ ആരംഭിക്കും. ചങ്ങനാശേരി ടൗൺ ബ്രാഞ്ച് സമ്മേളനം ഉച്ചകഴിഞ്ഞ് രണ്ടിന് സംസ്ഥാന കൗൺസിൽ അംഗം ബിനു എബ്രഹാം ഉദ്ഘാടനം ചെയ്യും. ജില്ലാ കമ്മിറ്റി അംഗം വി.പ്രകാശ് കുമാർ, സബ് ജില്ലാ സെക്രട്ടറി പി.സി.രാധാകൃഷ്ണൻ, എ.കെ.ഷാജി, കെ.ആർ.രാജീവ്, രാജി എസ് നായർ, സെബിൻ മാത്യു, പി.ജി.മനോജ്, പി.ആർ.ആനന്ദ്, എ.കെ.ബീന എന്നിവർ പങ്കെടുക്കും.