പാലാ : മരിയ സദനത്തിൽ എക്‌സൈസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ പാലാ റോട്ടറി ക്ലബിന്റെ പ്രോജക്ട് ഡിസീസ് പ്രിവന്റീവ് പോസിറ്റീവ് ഹെൽത്ത് എന്ന പ്രോജക്ടിന്റെ സഹകരണത്തോടെ വിമുക്തി സെമിനാർ ഹാൾ ഉദ്ഘാടനം ചെയ്തു. വിമുക്തി മിഷൻ ജില്ലാ മാനേജർ അബു അബ്രഹാം അദ്ധ്യക്ഷത വഹിച്ചു. അഡാർട്ട് ഡീ-അഡിക്ഷൻ സെന്റർ ഡയറക്ടർ ഫാ. മാത്യു പുതിയിടം ഉദ്ഘാടനം നിർവഹിച്ചു. റോട്ടറി പ്രോജക്ട് ഡിസീസ് പ്രിവന്റീവ് പോസിറ്റീവ് ഹെൽത്ത് ജില്ലാ ചെയർമാൻ ഡോ. ജി.ഹരീഷ് കുമാർ ബോധവത്ക്കരണ ക്ലാസെടുത്തു. ജനമൈത്രി സി.ആർ.ഒ എ.ടി.ഷാജിമോൻ, സി.പി.ഒ സുദേവ്, സിവിൽ എക്‌സൈസ് ഓഫീസർ ബെന്നി സെബാസ്റ്റ്യൻ, സെബാസ്റ്റ്യൻ പുരയിടത്തിൽ, മരിയസദനം ഡയറക്ടർ സന്തോഷ് ജോസഫ് എന്നിവർ പ്രസംഗിച്ചു.