udf

കോട്ടയം: ജില്ലാ പഞ്ചായത്തിലേത് അടക്കം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സീറ്റ് വിഭജനം നാളെ വൈകുന്നേരത്തിനുള്ളിൽ പൂർത്തിയാക്കാൻ യു.ഡി.എഫ് ധാരണ.

ജില്ലാ പഞ്ചായത്തിന്റെ സീറ്റ് വിഭജന ചർച്ചകൾ ജില്ലാ തലത്തിലും പഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും അതത് പ്രാദേശിക കമ്മിറ്റികളിലും നടക്കും. തർക്കമുണ്ടെങ്കിൽ മാത്രമേ യു. ഡി. എഫ് ജില്ലാ ഘടകം ഇ‌ടപെടൂ.

കേരള കോൺഗ്രസ് ഒന്നായി നിന്നപ്പോൾ വിജയിച്ച ജില്ലാ പഞ്ചായത്തിലെ ആറു സീറ്റുകളിൽ

കേരള കോൺഗ്രസ് ജോസഫ് വിഭാഗം അവകാശവാദമുന്നയിച്ചു. ബാക്കിയുള്ള എട്ടു സീറ്റുകൾ വിജയസാദ്ധ്യത കണക്കാക്കി വീതം വയ്ക്കണമെന്നുമാണ് ആവശ്യം.

കോട്ടയം ഡി.സി.സി. ഓഫീസിൽ ചേർന്ന യോഗം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ജില്ലാ കൺവീനർ മോൻസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ എം.എം ഹസൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ , കെ.സി ജോസഫ് , ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പ്. അസീസ് ബഡായി, ലതിക സുഭാഷ്, ഇ.ജെ ആഗസ്തി എന്നിവർ പങ്കെടുത്തു.