പൊൻകുന്നം : ചിറക്കടവ് പഞ്ചായത്തിൽ യു.ഡി.എഫ് സ്ഥാനാർഥികളായി. കോൺഗ്രസ് 15 വാർഡിൽ മത്സരിക്കും. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് മൂന്ന് വാർഡാണ് നൽകിയത്. മുസ്ലിം ലീഗിന് രണ്ടുവാർഡും. എൽ.ഡി.എഫിൽ കേരള കോൺഗ്രസ്(എം) ജോസ് വിഭാഗത്തിനുള്ള വാർഡുകളിൽ ധാരണയാകാത്തതിനാൽ സ്ഥാനാർത്ഥി നിർണയം പൂർത്തിയായില്ല. ജോസ് വിഭാഗത്തിന് നാല് വാർഡുകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ ഒരുവാർഡുകൂടി വേണമെന്നാണ് വാദംം സി.പി.ഐയ്ക്കുള്ള വാർഡുകളുടെ എണ്ണത്തിലും തീരുമാനമായില്ല. ബി.ജെ.പിയിൽ സ്ഥാനാർഥികളാരെന്നത് ഏകദേശ ധാരണയായെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ജില്ലാ കമ്മിറ്റിയാണ് നടത്തുന്നത്. ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.