മൂന്നാർ.പുഴകളുടെ പുനരുജ്ജീവനത്തിലൂടെ വിനോദ സഞ്ചാര കേന്ദ്രത്തിന്റെ വികസനം ലക്ഷ്യമിട്ട് തയ്യാറാക്കിയ സംസ്ഥാനത്തെ ആദ്യ പഠന റിപ്പോർട്ട് മൂന്നാറിൽ തയ്യാറായി.മൂന്നാർ വെള്ള പ്പൊക്കത്തെ തടയാനുള്ള പദ്ധതി തയ്യാറാക്കിയത് ജലസേചന വകുപ്പാണ്.കുണ്ടള, കന്നിയാർ നല്ല തണ്ണിയാറുകളുടെ സംഗമ വേദിയായ മൂന്നാർ കഴിഞ്ഞ മൂന്നു പ്രളയങ്ങളിലും വെള്ള പൊക്കത്തിൽ മുങ്ങിയ പട്ടണം എന്ന നിലയിലാണ് വൻകിട ജലസേചന വകുപ്പിന്റെ അടിമാലിയിൽ പ്രവർത്തിക്കുന്ന മൂന്നാർ സെക്ഷൻ അധികൃതർ പഠന റിപ്പോർട്ട് തയ്യാറാക്കിയത്.ഹരിത കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് ഇതെ ഓഫീസ് മുൻപ് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മൂന്നാർ, ദേവികുളം ഗ്രാമപഞ്ചായത്തുകളിൽ തണ്ണീർ ത്തടങ്ങൾ ഏറെയുള്ള ജില്ലയിലെ പ്രഥമ സ്ഥലമാണെന്നും അവ സംരക്ഷിക്കുന്നതിനുള്ള നടപടികളും സാങ്കേതിക സമിതി ശുപാർശ്വ ചെയ്തിരിക്കുന്നത്.
മൂന്നാറിൽ പെയ്ത മഴയുടെ തോത് ,വെള്ളപ്പെക്കത്തിന്റെ തോത് പുഴയുടെ ആദ്യ വീതി ,ഇടപ്പോഴത്തെ അവസ്ഥ, പുഴ നികത്തൽ തുടങ്ങിയ ഒട്ടേറെ വിഷയങ്ങൾ സംബന്ധിച്ച് പഠിച്ച് തയ്യാറാക്കിയ റിപ്പോർട്ട് സർക്കാരിന് കൈമാറും.
പുഴയുടെ സംരക്ഷണത്തിനായി മൂന്നു പ്രധാന ഉപവിഭാങ്ങളായി തിരിച്ചുള്ള പഠന റിപ്പോർട്ട് തൊടുപുഴ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയർ പി.സുമേഷ് കുമാറിന്റെ നേതൃത്വത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്.ജലവിഭവ മാനേജ് മെന്റിലൂടെ വിനോദ സഞ്ചാര മേഘലയുടെ വികസനം ലക്ഷ്യമാക്കിയുള്ള സംസ്ഥാനത്തെ ആദ്യ പഠന റിപ്പോർട്ടാണിത്. മൂന്ന് ആറുകളുടെ സംഗമ സ്ഥലമായ മൂന്നാറിലെ വെള്ള ക്കെട്ട് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ജില്ലാ വികസന സമിതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്. മൂന്നാറിന്റെ പ്രത്യേകതകൾ മനസ്സിലാക്കി ജലവിഭവ മാനേജ് മെന്റിലൂടെ പുഴകൾ പുനർജനിപ്പിക്കുന്നതിനും വെള്ളപ്പൊക്കം തടയുന്നതിനുമുള്ള പദ്ധതികളാണ് റിപ്പോർട്ടിൽ ഉള്ളതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.