എലിക്കുളം : എൽ.ഡി.എഫ് പഞ്ചായത്തംഗമായിരുന്ന മാത്യൂസ് പെരുമനങ്ങാട്ട് എലിക്കുളം രണ്ടാംവാർഡിൽ സ്വതന്ത്രനായി മത്സരിക്കും. നിലവിൽ എൻ.സി.പി പാലാ ബ്ലോക്ക് വൈസ് പ്രസിഡന്റാണ്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പി.സി.ജോർജിന്റെ സെക്കുലർ പാർട്ടിയുടെ പ്രതിനിധിയായി തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചു. പിന്നീട് എൽ.ഡി.എഫിൽ സ്വതന്ത്രനായി നിലനിന്നു. ജയിച്ച വാർഡ് വനിതാവാർഡായി മാറിയതോടെ തൊട്ടടുത്ത രണ്ടാംവാർഡിൽ അവസരം ചോദിച്ചു. ഇടതുമുന്നണിയിലേക്കെത്തിയ കേരള കോൺഗ്രസ്(എം) ജോസ് വിഭാഗം ജയിച്ച സീറ്റായതിനാൽ നൽകാനാവില്ലെന്ന് മുന്നണി നേതൃത്വം അറിയിച്ചതോടെയാണ് മാത്യൂസ് ഇരുമുന്നണികളോടും അകലം പാലിച്ച് രംഗത്തിറങ്ങിയത്.