udyf

കോട്ടയം : പിന്നാക്കക്കാരുടെ ഉന്നമനത്തിനായി ആത്മാർത്ഥമായി പ്രയത്‌നിച്ച നേതാവായിരുന്നു ആർ.ശങ്കറെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയും - ആർ.ശങ്കർ ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച ആർ.ശങ്കർ ചരമവാർഷികവും , അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ആർ.ശങ്കർ ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ എം. ജി.ശശിധരൻ , മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ്, എൻ.എസ്.ഹരിശ്ചന്ദ്രൻ, ജി. ഗോപകുമാർ, എം.പി.സന്തോഷ് കുമാർ, സി.ടി.രാജൻ, എസ്.രാജീവ് , ശോഭ സലിമോൻ , നന്തിയോട് ബഷീർ, യൂജിൻ തോമസ്, ഷാനവാസ് പാഴൂർ, ജെ.ജി.പാലക്കലോടി, ജിതിൻ നാട്ടകം, അനീഷ് വരമ്പിനകം, സനൽ കാണാക്കാലിൽ , വി.കെ.അനിൽകുമാർ, എസ്.ഗോപകുമാർ, അനിൽ കൂരോപ്പാട, അനിൽ കാഞ്ഞിരം തുടങ്ങിയവർ പ്രസംഗിച്ചു.