പൊൻകുന്നം : ഫെബ്രുവരിയിൽ നടന്ന കെ.ടെറ്റ് പരീക്ഷയുടെ സർട്ടിഫിക്കറ്റുകൾ ഇന്ന് മുതൽ പൊൻകുന്നത്തുള്ള കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലാ ഓഫീസിൽ വിതരണം ചെയ്യും. സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ പൂർത്തിയാക്കിയ പരീക്ഷാർത്ഥികൾ അഡ്മിഷൻ ടിക്കറ്റിന്റെ പകർപ്പുമായി എത്തണം.