രാജാക്കാട്: രാജാക്കാട് എസ്.എസ്.എം കോളേജിൽ ബി.എസ്.സി. ഫാഷൻ ടെക്‌നോളജി കോഴ്‌സ് അനുവദിച്ചു.
ഈ അദ്ധ്യായന വർഷത്തിൽ തന്നെ ക്ലാസ്സുകൾ ആരംഭിക്കും. പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി അനുവദിക്കുന്ന ഈ കോഴ്‌സിന് 24 സീറ്റാണ് അനുവദിച്ചിരിക്കുന്നത്. ബി.എസ്.സി ഫാഷൻ ടെക്‌നോളജിക്ക് പുറമേ എം.എ. ഇംഗ്ലീഷും ഈ അദ്ധ്യായന വർഷം അനുവദിച്ചിരുന്നു.ബി.ബി.എ, ബി.കോം(സി. എ) ബി.കോം (എഫ്.ടി ), ബി.എ (ഇംഗ്ലീഷ് ), ബി. എസ് .സി.( കംപ്യൂട്ടർ സയൻസ്) എം.കോം എന്നീ കോഴ്‌സുകൾ നിലവിലുണ്ട്