കോട്ടയം: ഇന്ന് വൈകിട്ട് ചേരുന്ന സി.പി.എം- സി.പി.ഐ ഉഭയ കക്ഷി ചർച്ചയ്ക്ക് ശേഷം ജില്ലാ പഞ്ചായത്തിലടക്കം സീറ്റുകളുടെ കാര്യത്തിൽ ധാരണ ഉണ്ടാകുമെന്ന് ഇടതു മുന്നണി അറിയിച്ചു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിൽ സി.പി.എം 13 സീറ്റിലും സി.പി.ഐ അഞ്ചു സീറ്റിലുമാണ് മത്സരിച്ചത്. കോൺഗ്രസ് എസിന് നൽകിയ ഒരു സീറ്റ് അവർ മത്സരിക്കാതെ വന്നതോടെ സി.പി.എം എടുത്തിരുന്നു. സി.പി.ഐയുടെ ഒരു സീറ്റ് ജനപക്ഷത്തിന് നൽകിയിരുന്നു. ഇക്കുറി അതു കൂടി സി.പി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. ജോസ് പക്ഷത്തിന് ഇരു പാർട്ടികളുടെ കൈവശമുള്ള സീറ്റാണ് വീതിച്ചു നൽകേണ്ടത്. തങ്ങൾക്ക് വിട്ടു കൊടുക്കാൻ സീറ്റില്ലെന്ന നിലപാടിലാണ് സി.പി.ഐ.