കട്ടപ്പന: ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ നേതൃത്വത്തിൽ കെ.സി.എയുടെ സഹകരണത്തോടെ 25 മുതൽ ഡിസംബർ രണ്ടുവരെ ക്രിക്കറ്റ് പരിശീലകർക്കായി ട്രെയിനിംഗ് ക്യാമ്പ് നടത്തും. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗവും കേരള രഞ്ജി ടീം പരിശീലകനുമായ ടിനു യോഹന്നാൻ നേതൃത്വം നൽകും. പങ്കെടുക്കാൻ താത്പര്യമുള്ളവർ 24ന് മുമ്പ് വിവരം നൽകണം. ഫോൺ: 9745651033, 9742531287.