ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്‌മെന്റ് സ്‌കൂളുകളിൽ 2019-20ലെ മികച്ച പ്രകടനം വിലയിരുത്തി ഹയർ സെക്കൻഡറി വിഭാഗത്തിൽ വാഴപ്പള്ളി സെന്റ് തെരേസാസ്, ഹൈസ്‌കൂൾ വിഭാഗത്തിൽ ചങ്ങനാശേരി എസ്.ബി, യു. പി വിഭാഗത്തിൽ കണ്ണാടി എസ് എച്ച് യു പി എസ്, എൽ പി വിഭാഗത്തിൽ നെടുംങ്കുന്നം സെന്റ് തെരേസാസ് എൽ പി എസ് എന്നീ സ്‌കൂളുകൾക്ക് അവാർഡുകൾ സമ്മാനിച്ചു.

വാഴപ്പള്ളി സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. മല്ലപ്പള്ളി സെന്റ് ഫിലോമിനാസ് യു.പി സ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ കെ.സി ജാൻസി മികച്ച അദ്ധ്യാപകയ്ക്കുള്ള അവാർഡിന് അർഹയായി. ചങ്ങനാശേരി എസ്.ബി ഹയർ സെക്കൻഡറി സ്‌കൂൾ ക്ലാർക്ക് ജീമ്മി തോമസിനെ പ്രത്യേക പുരസ്‌കാരം നൽകി ആദരിച്ചു.
അദ്ധ്യാപകസംഗമം ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. മാർ തോമസ് തറയിൽ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. അതിരൂപത വികാരി ജനറാൾ റവ. ഡോ. തോമസ് പാടിയത്ത് മൂഖ്യപ്രഭാഷണം നടത്തി. കോർപ്പറേറ്റ് മാനേജർ ഫാ.മനോജ് കറുകയിൽ, ഫാ.മാത്യു നടമുഖത്ത്,സിബിച്ചൻ കുരുവിള,സിസ്റ്റർ കെ.സി ജാൻസി,ജെമിൻ ജെ വരാപ്പള്ളി,പി.കെ തോമസുകുട്ടി എന്നിവർ പങ്കെടുത്തു.