പൊൻകുന്നം: തിരുവിതാംകൂർ ദേവസ്വം ബോർഡ് എംപ്ലോയീസ് ഫ്രണ്ട് മിനിസിവിൽ സ്റ്റേഷന് മുൻപിൽ ധർണ നടത്തി. 'സേവ് ശബരിമല, സേവ് ദേവസ്വം ബോർഡ്' എന്ന സമരപരിപാടിയുടെ ഭാഗമായി നടത്തിയ ധർണ അഡ്വ.പി.സതീശ് ചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. അഡ്വ.സുരേഷ്.ടി.നായർ, ജി.ഉണ്ണികൃഷ്ണൻ, സി.പി.സതീഷ്‌കുമാർ, ജി.ശ്യാംബാബു എന്നിവർ പങ്കെടുത്തു.