അടിമാലി: ഒന്നാം പ്രളയത്തിൽ വീട് നഷ്ടപ്പെട്ട 13 കുടുംബങ്ങൾക്ക് വില്ലകൾ ഒരുക്കി .അടിമാലി ഗ്രാമപഞ്ചായത്തും, റോട്ടറി ക്ലബ്ബ് കൊച്ചി മിഡ് ടൗണും,ഈസ്റ്റേൺ ഗ്രൂപ്പും. ഗ്രാമ പഞ്ചായത്ത് മുടിപ്പാറച്ചാലിലെ ഒരേക്കർ സ്ഥലത്ത് റോട്ടറി ക്ലബ്ബ് കൊച്ചിൻ മിഡ് ടൗൺ 13 വില്ലകൾ പണിതു നൽകിയത്. കുടിവെള്ളം ,റോഡ്, വൈദ്യുതി എന്നിവ പഞ്ചായത്തും ഒരുക്കിക്കൊടുത്തു.13 വീടുകളുടെ താക്കോൽ ദാനം റോട്ടറി ഡിസട്രിക്ട് ഗവർണർ ജോസ് ചാക്കോ നിർവ്വഹിച്ചു.റോട്ടറി ഡി.ആർ.എഫ് ജയശങ്കർ, റോട്ടറി മിഡ് ടൗൺ പ്രസിഡന്റ് ശ്രീ പ്രസാദ്, വിജു എബ്രഹാം ആർക്കിടെക്ട്, ഈസ്റ്റേൺ ഗ്രൂപ്പ് കൃഷ്ണകുമാർ ,മൊയ്ദീൻ, അടിമാലി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തിപ്രകൃതി രമണീയമായ മുടിപ്പാറച്ചാലിലെ 13 വില്ലകൾ റിസോർട്ടുകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് പണിതിരിക്കുന്നത്. ഏഴ് ലക്ഷം രൂപാ ചിലവ് വരുന്ന രീതായിലാണ് രണ്ട് ബഡ്‌റൂം ഹാൾ, അടുക്കള ബാത്ത് റൂ എന്നിവയോടു കൂടി പണിതീർത്തിരിക്കുന്നത്.ഒന്നാം പ്രളയകാലത്ത് സർവ്വതും നഷ്ടപ്പെട്ട അടിമാലി ഗ്രാമപഞ്ചായത്തിലെ 13 കുടുംബങ്ങൾക്കാണ് വീടുകൾ നൽകിയത് സ്വപ്ന തുല്യമായ വീടാണ്‌ലഭിച്ചിരിക്കുന്നതെന്ന് ഗുണ ഭോക്തക്കൾ പറഞ്ഞു.