കട്ടപ്പന: ദൈവദാസൻ ബ്രദർ ഫോർത്തുനാത്തൂസിന്റെ 15ാം ചരമ വാർഷികം 13 മുതൽ 21 വരെ നടക്കും. കട്ടപ്പന സെന്റ് ജോൺസ് ആശുപത്രി ചാപ്പലിലും കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളിയിലുമായി കൊവിഡ് നിയന്ത്രണമനുസരിച്ച് കുറച്ചുപേർക്ക് മാത്രമാണ് പ്രവേശനം. 13 മുതൽ എല്ലാ ദിവസവും വൈകിട്ട് 4.30ന് കട്ടപ്പന ഫോറോന പള്ളിയിൽ വിശുദ്ധ കുർബാനയും തുടർന്ന് കബറിടത്തിൽ പ്രത്യേക പ്രാർത്ഥനകളും നടക്കും. 21ന് വൈകിട്ട് നാലിന് കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളിയിൽ ദിവ്യബലിയും തുടർന്ന് കബറിടത്തിൽ പ്രാർത്ഥനകളും നടക്കും. കട്ടപ്പന സെന്റ് ജോർജ് പള്ളി വികാരി ഫാ. വിൽഫിച്ചൻ തെക്കേവയലിൽ, സഹവികാരി ഫാ. ആൽവിൻ കാർലോസ് കീരൻചിര, ഫാ. സുനിൽ ചെറുശേരി, ബ്രദേഴ്‌സ് ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ് സുപ്പീരിയർ ബ്രദർ ജോണി പുല്ലാനിതുണ്ടത്തിൽ തുടങ്ങിയവർ നേതൃത്വം നൽകും.