കട്ടപ്പന: രണ്ടുമാസം മുമ്പ് കേരളകോൺഗ്രസ് ജോസഫ് പക്ഷത്തോടൊപ്പം പോയ കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് തങ്കച്ചൻ വലുമ്മേൽ ജോസ് വിഭാഗത്തിലേക്ക് വീണ്ടും തിരിച്ചെത്തി. തെറ്റിദ്ധാരണ മൂലമാണ് ജോസഫ് ഗ്രൂപ്പിലേക്കു പോയതെന്ന് അദ്ദേഹം പറഞ്ഞു.
ഹൈറേഞ്ച് മേഖലയിൽ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിൽ നിന്നു ആരും ജോസഫ് ഗ്രൂപ്പിലേക്ക് പോയിട്ടില്ലന്നും പോയവരൊക്കെ തിരിച്ചുവരികയാണെന്നും ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് അഡ്വ. മനോജ് എംതോമസ്, ഡേവിസ് തളിയൻ തുടങ്ങിയവരും പങ്കെടുത്തു.