villa

കോട്ടയം: ഇടുക്കി മുടിപ്പാറച്ചാലിൽ റിസോർട്ടുകളെ വെല്ലുന്ന 13 വില്ലകൾ ​ഒ​ന്നാം​ ​പ്ര​ള​യ​ത്തി​ൽ​ ​വീ​ട് ​ന​ഷ്ട​പ്പെ​ട്ടവർക്ക് കൈമാറി. ​ ​റോ​ട്ട​റി​ ​ക്ല​ബ്ബ് ​കൊ​ച്ചി​ ​മി​ഡ് ​ടൗ​ണും അ​ടി​മാ​ലി​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ഈ​സ്റ്റേ​ൺ​ ​ഗ്രൂ​പ്പും ചേർന്നാണ് പ്രകൃതി രമണീയമായ മുടിപ്പാറച്ചിറയിൽ വില്ലകൾ നിർമ്മിച്ച് നല്കിയത്. ​​മു​ടി​പ്പാ​റ​ച്ചാ​ലി​ലെ​ ​ഒ​രേ​ക്ക​ർ​ ​സ്ഥ​ല​ത്താണ് വില്ലകൾ നിർമ്മിച്ചിട്ടുള്ളത്. ​കു​ടി​വെ​ള്ളം, ​റോ​ഡ്,​ ​വൈ​ദ്യു​തി​ ​എ​ന്നി​വ​ ​നിർമ്മിക്കാൻ മുൻകൈ എടുത്തത് ഗ്രാമപ​ഞ്ചാ​യ​ത്താണ്. ഏ​ഴ് ​ല​ക്ഷം​ ​രൂ​പാ​ ​ചി​ല​വ് ​വ​രു​ന്ന​ വില്ലകളാണ് നിർമ്മിച്ചിട്ടുള്ളത്. ​ര​ണ്ട് ​ബ​ഡ്‌​റൂം, ​ഹാ​ൾ,​ ​അ​ടു​ക്ക​ള,​​ ​ബാ​ത്ത് ​റൂം ​എ​ന്നി​വ​യോ​ടു​ ​കൂ​ടി​യതാണ് വില്ലകൾ. ​ഒ​ന്നാം​ ​പ്ര​ള​യ​കാ​ല​ത്ത് ​സ​ർ​വ്വ​തും​ ​ന​ഷ്ട​പ്പെ​ട്ട​ ​അ​ടി​മാ​ലി​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ​ 13​ ​കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ​വീ​ടു​ക​ൾ​ വിതരണം ചെയ്തത്. 13​ ​വീ​ടു​ക​ളു​ടെ​ ​താ​ക്കോ​ൽ​ ​ദാ​നം​ ഇന്നലെ ​റോ​ട്ട​റി​ ​ഡി​സ​ട്രി​ക്ട് ​ഗ​വ​ർ​ണ​ർ​ ​ജോ​സ് ​ചാ​ക്കോ​ ​നി​ർ​വ്വ​ഹി​ച്ചു.​ റോ​ട്ട​റി​ ​ഡി.​ആ​ർ.​എ​ഫ് ​ജ​യ​ശ​ങ്ക​ർ,​ ​റോ​ട്ട​റി​ ​മി​ഡ് ​ടൗ​ൺ​ ​പ്ര​സി​ഡ​ന്റ് ​ ​പ്ര​സാ​ദ്,​ ​വി​ജു​ ​എ​ബ്ര​ഹാം​, ​കൃ​ഷ്ണ​കു​മാ​ർ, ​മൊ​യ്ദീ​​ ​എ​ന്നി​വ​ർ​ ​ചടങ്ങിൽ പങ്കെടുത്തു.