കോട്ടയം : മാദ്ധ്യമ പ്രവർത്തകൻ ചെറുകര സണ്ണലൂക്കോസ് എഴുതിയ 'ചരിത്രത്തിന്റെ വർഗീയ വത്കരണം മതനിരപേക്ഷ ഇന്ത്യയിൽ" എന്ന പുസ്തകത്തിന്റെ പ്രകാശനം 14 ന് രാവിലെ 11 ന് കോട്ടയം എസ്.പി.സി.എസ്. ഹാളിൽ നടക്കും. ഡോ. ശശിതരൂർ എം.പി വെർച്വൽ ആയി പുസ്തക പ്രകാശനം നിർവഹിക്കും. സുരേഷ് കുറപ്പ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഡോ. ബാബു ചറിയാൻ പുസ്തകം പരിചയപ്പെടുത്തും. ഡോ. സുനിൽ പി. ഇളയിടം പ്രഭാഷണം നടത്തും. ആദ്യ പുസ്തകം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, മുൻ എം.എൽ.എ വി.എൻ. വാസവന് നൽകും. ഡിജോ കാപ്പൻ സ്വാഗതവും എസ്.പി.സി.എസ്. സെക്രട്ടറി അജിത്ത് ശ്രീധർ നന്ദിയും പറയും.