വൈക്കം : ഇരുപത് മില്ലിയിൽ താഴെയുള്ള മത്സ്യബന്ധന വലകൾ നിരോധിച്ചുകൊണ്ടുള്ള ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ തീരുമാനം ഊന്നി, ചീല വലകളുടെ പ്രവർത്തനം ഇല്ലാതാക്കുമെന്നും പരമ്പരാഗതമായി നടത്തുന്ന - മത്സ്യ ബന്ധനത്തിന് എതിരായ നിരോധന തീരുമാനം പിൻവലിക്കണമെന്നും ധീവരസഭ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു തദ്ദേശ തിരഞ്ഞെടുപ്പിൽ ധീവര സമുദായത്തിന് അർഹമായ പ്രാതിനിധ്യം എല്ലാ രാഷ്ട്രീയ പാർട്ടികളും നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ.രാജു, എ.ദാമോദരൻ, ഭൈമി വിജയൻ, കെ.കെ.അശോക് കുമാർ, കെ.എസ്സ്.കുമാരൻ, വി.എം.ഷാജി, സുലഭ പ്രദീപ്, സൗമ്യ ഷിബു എന്നിവർ പ്രസംഗിച്ചു.