പാലാ : പത്ത് വയസിൽ താഴെ പ്രായമുള്ള മുഴുവൻ പെൺകുട്ടികളെയും സുകന്യസമൃദ്ധി പദ്ധതിയിൽ ചേർക്കുന്നതിന്റെ ഭാഗമായി നാളെ മുതൽ 17 വരെ പാലാ ഹെഡ് പോസ്റ്റ് ഓഫീസിൽ മേള നടത്തും. പെൺകുട്ടികളുടെ വിവാഹ വിദ്യാഭ്യാസ ആവശ്യത്തിനുള്ള ആകർഷകമായ സർക്കാർ പദ്ധതിയാണ് സുകന്യ സമൃദ്ധി. 10 വയസിൽ താഴെ പ്രായമുള്ള ഒരു കുടുംബത്തിലെ 2 പെൺകുട്ടികൾക്ക് പദ്ധതിയിൽ ചേരാം. വിവാഹ സമയത്ത് ഉയർന്ന പലിശ സഹിതം മുഴുവൻ പണവും പിൻവലിക്കാം. പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റിന്റെ കോപ്പി, രക്ഷകർത്താവിന്റെ 2 ഫോട്ടോ, ആധാർ കാർഡ് കോപ്പി, 250 രൂപ എന്നിവ കൊണ്ടുവരണം. തുടർത്തവണകൾ 50 രൂപ മുതലുള്ള ചെറിയ തുകകളായും അടക്കാം. ആദായനികുതി ഇളവ് ലഭിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും മേള സംഘടിപ്പിക്കുക. തിരക്ക് ഒഴിവാക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ:8281600409.