cyber-attack

കോട്ടയം : ചങ്ങനാശേരി സി.ഐയുടെ പേരിൽ വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം ആവശ്യപ്പെട്ടു. 20000 രൂപ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഫേസ്ബുക്ക് ചാറ്റ് സി.ഐ പ്രശാന്ത് കുമാർ തന്നെയാണ് പുറത്തുവിട്ടത്.

ഒറിജിനിലിനെ വെല്ലുന്ന വ്യാജ അക്കൗണ്ടാണ് പ്രശാന്തിന്റ പേരിലുണ്ടാക്കിയത്. പഠിച്ച കോളേജ്, പൊലീസിലെ പോസ്റ്റ്, വിവിധ ചിത്രങ്ങളും ഉൾപ്പെടെയുള്ള വിവരങ്ങൾ അക്കൗണ്ടിലുണ്ട്. റിക്വസ്റ്റ് അയച്ച് സൗഹൃദത്തിലായതിന് ശേഷമാണ് ചാറ്റ്. അത്യാവശ്യമായി തനിക്ക് 20000 വേണമെന്നും തന്റെ ഗൂഗിൾ പേ വഴി പണമയക്കാൻ ആവശ്യപ്പെടുകയും ചെയ്തായിരുന്നു ചാറ്റ്. സംഭവം പുറത്തുവന്നതോടെ തന്റെ അക്കൗണ്ട് 'ഇങ്ങനെഅല്ലെന്ന്' മുന്നറിയിപ്പുമായി പ്രശാന്ത് കുമാറെത്തിയത്. ഇതിനു മുമ്പ് കുറവിലങ്ങാട് എസ്.ഐടെ പേരിലും വ്യാജ അക്കൗണ്ട് നിർമ്മിച്ചിരുന്നു. ഇതിനെതിരെ എസ്.ഐ ഫേസ് ബുക്കിൽ കുറിപ്പുമിട്ടു. അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് രാജസ്ഥാനിൽ നിന്നാണെന്ന വിവരം ലഭിച്ചെങ്കിലും ആരാണ് പിന്നിലെന്ന് പിടികിട്ടിയില്ല. അവിടെയുള്ള പാവപ്പെട്ടവരുടെ വ്യജ ഐഡിയിൽ സിം കാർഡുകൾ എടുത്താന്ന് തട്ടിപ്പ് നടത്തുന്നത്. നൈജിരിയ സ്വദേശികളാന്ന് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്ന് അറിയാൻ കഴിഞ്ഞു. പൊലീസ് ഇതിനെപ്പറ്റി അന്വഷിക്കാൻ രാജസ്ഥാനിൽ എത്തിയെങ്കിലും ആരേയും പിടികൂടാനായില്ല.