അടിമാലി: യു.ഡി.എഫ് മാത്രം ഭരിച്ചിട്ടുള്ള ബ്ലോക്ക് പഞ്ചായത്താണ് അടിമാലി .നിലവിൽ ആർ.മുരുകേശനാണ് പ്രസിഡന്റ്. കോൺഗ്രസ് ഭൂരിപക്ഷ ബ്ലോക്ക് ആയതിനാൽ സ്ഥിരം കോൺഗ്രസ് പ്രതിനിധിയാണ് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നത്. കേരള കോൺഗ്രസ് ജോസ് വിഭാഗം മുന്നണി വിട്ടാലും കോൺസ്സ് തന്നെ ഭരണം തിരിച്ച് പിടിക്കും എന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്. ആർ. മുരുകേശന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് പ്രതിപക്ഷ കക്ഷികളുടെ എതിർപ്പുകളോ അഴിമതി ആരോപണങ്ങളോ ഇല്ലായിരുന്നു എന്നുള്ളതാണ് യു.ഡി.ഫ് വീണ്ടും അടിമാലി ബ്ലോക്ക് ഭരണം നിലനിർത്തും എന്നു യു.ഡി.എഫ് ക്യാമ്പുകളുടെ വിശ്വാസം. എന്നാൽ കരുത്തരായ സ്ഥാനാർത്ഥികളെ രംഗത്ത് ഇറക്കി അടിമാലി ബ്ലോക്ക് ഭരണം തിരിച്ചുപിടിക്കും എന്ന വിശ്വാസത്തിലാണ് എൽ.ഡി.എഫ്. ക്യാമ്പ്.
13 ഡിവിഷനുകളുള്ള അടിമാലി ബ്ലോക്ക് പഞ്ചായത്തിൽ അടിമാലി, കൊന്നത്തടി, വെള്ളത്തൂവൽ, പള്ളിവാസൽ,ബൈസൺവാലി എന്നീ 5 പഞ്ചായത്തുകളാണ് ഉൾപ്പെടുന്നത്.
അടിമാലി പഞ്ചായത്ത്
യു.ഡി.എഫിന്റെ കുത്തക പഞ്ചായത്താണ് അടിമാലി .കഴിഞ്ഞ 20 വർഷവും കോൺഗ്രസ് ഭരണസമിതി ആയിരുന്നു.എന്നാൽ 2015ൽ കോൺഗ്രസ്സിൽ നിന്നുള്ള കൂറുമാറ്റം മൂലം 8 മാസക്കാലം എൽ.ഡി.എഫ് പ്രസിഡന്റായിരുന്നു. 21 വാർഡുകളാണ് പഞ്ചായത്തിൽ ഉള്ളത്. യു.ഡി.എഫ് ഒരു സ്വതന്ത്രൻ ഉൾപ്പെടെ 11, എൽ.ഡി.എഫ് ഒരു സ്വതന്ത്രൻ ഉൾപ്പെടെ 10
ആദ്യ മൂന്നു വർഷം കോൺഗ്രസ്സിന്റെ സ്മിത മുനിസ്വാമി പ്രസിഡന്റ് തുടർന്ന് രാജിവെച്ച് സി.പി.എം ൽ ചേർന്നു.തുടർന്ന് 8 മാസക്കാലം സി.പി.എം ന്റെ ശ്രീജ ജോർജ്ജ് പ്രസിഡന്റായി. തുടർന്ന് കോൺഗ്രസിന്റെ ദീപാ രാജീവ് പ്രസിഡന്റായി .
വെള്ളത്തൂവൽ
17 വാർഡുകളാണ് വെള്ളത്തൂവലിൽ ഉള്ളത്.കഴിഞ്ഞ 30 വർഷമായി യു.ഡി.എഫിന്റെ ഭരണം അവസാനിപ്പിച്ചു കൊണ്ട് 2015ൽ എൽ.ഡി.എഫ് ഭരണത്തിലെത്തി. സി.പി.എം.ന്റെ ടി.ആർ.ബിജി പ്രസിഡന്റായി തുടർന്നു. എൽ.ഡി.എഫ്. 9 ,യു.ഡി.എഫ് 8 എന്നിങ്ങനെയായിരുന്നു കക്ഷിനില.
കൊന്നത്തടി
കഴിഞ്ഞ 25 വർഷത്തിൽ തുടർച്ചയായി 4 തവണ യു.ഡി.എഫ് ഭരണത്തിൽ. എന്നാൽ 2015 ൽ യു.ഡി.എഫിലെ അധികാര തർക്കം മൂലം 5 വർഷത്തിനിടെ മൂന്നു പ്രസിഡന്റുമാർ ഉണ്ടായി.19 വാർഡുകളാണ് ഇവിടെ ഉള്ളത്. ഇതിൽ യു.ഡി.എഫ് 13, എൽ.ഡി.എഫ് 6 ഇതാണ് ഇവിടെത്തെ കക്ഷിനില.ആദ്യകാലം മോഹനൻ നായർ, 8 മാസക്കാലം ജോർജ്ജ് ജോസഫ് തുടർന്ന് അവസാന കാലഘട്ടം എൻ.എം.ജോസ് എന്നിങ്ങനെ മൂന്നു പ്രസിഡന്റുമാർ
പള്ളിവാസൽ
ആകെ വാർഡുകൾ 14. യു.ഡി.ഫ് 7, എൽ.ഡി.എഫ് 7. നറുക്കെടുപ്പിലൂടെ യു.ഡി.എഫ് ഭരണത്തിലായി. യു.ഡി.എഫും ,എൽ.ഡി.എഫും മാറി യുള്ള ഭരണം. ആദ്യ 5വർഷം യു.ഡി.എഫ്, തുടർന്ന് 10 വർഷം എൽ.ഡി.എഫ്..2015ൽ യു.ഡി.എഫ് ഭരണം വീണ്ടും തിരിച്ചുപിടിച്ചു. നറുക്കെടുപ്പിലൂടെ കോൺഗ്രസ്സിന്റെ തുളസി ഭായി കൃഷ്ണൻ പ്രസിഡന്റ്
ബൈസൺവാലി
എൽ.ഡി.എഫും യു.ഡി.എഫും ഇവിടെ ഭരണം നടത്തിയിരുന്നു. 2015 ൽ യു.ഡി.എഫ് ഭരണത്തിൻ കീഴിലാണ്.
കേരള കോൺഗ്രസിന് സ്വാധീനമുള്ള പഞ്ചായത്താണ്. കോൺഗ്രസ് 5 കേരള കോൺഗ്രസ് 2 സി.പി.എം 6 എന്നിങ്ങനെയാണ് കക്ഷി നില. കോൺഗ്രസിന്റെ മേഴ്‌സി തോമസാണ് പ്രസിഡന്റ്
അടിമാലി ബ്ളോക്ക് പഞ്ചായത്ത്
കക്ഷി നില
ആകെ 13
കോൺഗ്രസ് -10
കേരള കോൺഗ്രസ് (ജോസ് ) -1
സി.പി.എം - 2