അടിമാലി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമതി അടിമാലി ബ്ലോക്ക് ഭാരവാഹികളുടെ നേതൃത്വത്തിൽ ഇന്ന് അടിമാലിയിൽ സത്യാഗ്രഹ സമരം നടത്തും.ഭൂനിയമ ചട്ടങ്ങൾ കാലോചിതമായി പരിക്ഷകരിച്ച് ഭേതഗതി ചെയ്യുക,ജില്ലക്കെതിരായുള്ള 2019 ഓഗസ്റ്റ് 22ലെ സർക്കാർ ഉത്തരവ് പിൻവലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമതി നടത്തി വരുന്ന സമരങ്ങളുടെ തുടർച്ചയായാണ് അടിമാലിയിലും സത്യാഗ്രഹ സമരത്തിന് രൂപം നൽകിയിട്ടുള്ളത്.അടിമാലി ടൗണിൽ നടക്കുന്ന സമരം വ്യാപാരി വ്യവസായി ഏകോപന സമതി ജില്ലാ പ്രസിഡന്റ് കെ എൻ ദിവാകരൻ ഉദ്ഘാടനം ചെയ്യും.ഹൈക്കോടതിയും സംസ്ഥാനതല സർവ്വകക്ഷിയോഗവും നിർദ്ദേശിച്ചതിന് വിരുദ്ധമായി സർക്കാർ വിവേചനപരമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യാപാരി വ്യവസായി ഏകോപന സമതി അടിമാലി യൂണിറ്റ് പ്രസിഡന്റ് പി എം ബേബി പറഞ്ഞു.രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ നടക്കുന്ന സത്യാഗ്രഹ സമരത്തിൽ ജില്ലാ ബ്ലോക്ക് ഭാരവാഹികൾ സംസാരിക്കും.സമാന വിഷയത്തിൽ പരിഹാരമാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാജാക്കാട്ടിൽ പ്രതിഷേധ സമരം നടന്നിരുന്നു.ജില്ലയിലെ മറ്റ് കേന്ദ്രങ്ങളിലും വരും ദിവസങ്ങളിൽ സമരങ്ങൾ നടക്കുമെന്ന് ഭാരവാഹികളായ സാന്റി മാത്യു, കെ പി ജോയി,പി എം ബേബി, ഡയസ് പുല്ലൻ, പി പി പുരുഷൻ തുടങ്ങിയവർ അറിയിച്ചു.