snake

അടിമാലി: അടിമാലി കത്തിപ്പാറ ഒഴുകാസിറ്റിയിൽ ജനവാസമേഖലയോട് ചേർന്ന് പെരുമ്പാമ്പിനെ കണ്ടെത്തി.ഒഴുകാസിറ്റി വാച്ചിലമ്പ്മാലിയിൽ സുരേഷ് ലാലിന്റെ വീടിന് സമീപത്തായാണ് രാവിലെ 8.30ഓടെ പെരുമ്പാമ്പിനെ കണ്ടെത്തിയത്.വീടിന് സമീപത്തായുള്ള പനയുടെ മുകളിൽ നിലയുറപ്പിച്ചിരുന്ന പെരുമ്പാമ്പ് പിന്നീട് ഏറെ ഉയരമുള്ള സമീപത്തെ മറ്റൊരു മരത്തിലേക്ക് ഇഴഞ്ഞ് കയറി.ആദ്യം പെരുമ്പാമ്പാണെന്ന് തിരിച്ചറിയാൻ സാധിച്ചില്ലെന്നും പിന്നീട് സമീപവാസികൾ എത്തി പെരുമ്പാമ്പാണെന്ന് ഉറപ്പിച്ചതോടെ വിവരം വനംവകുപ്പുദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തതായി സുരേഷ് ലാൽ പറഞ്ഞു.വിവരമറിഞ്ഞ് പനംകുട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി .