ചങ്ങനാശേരി നഗരസഭയിൽ പുത്തൻ സംവിധാനം ഏർപ്പെടുത്തി
ചങ്ങനാശേരി : നഗരസഭയിൽ ഉദ്യോഗസ്ഥരുണ്ടോയെന്ന് അറിയാൻ ഒരുഫോൺ കാൾ മതി. എന്നിട്ട് മതി വിവിധ ആവശ്യങ്ങൾക്ക് ഇനി ഓഫീസിലേക്കെത്താൻ. വെറുതെ സമയം പാഴാക്കേണ്ട. മറ്റൊരു സർക്കാർ ഓഫീസിലും ഇല്ലാത്ത പുത്തൻ പരിഷ്‌ക്കരണത്തിനാണ് ചങ്ങനാശേരി നഗരസഭയിൽ തുടക്കം കുറിച്ചത്. ഇന്ന് മുതൽ രാവിലെ 10.30 ന് സെക്രട്ടറി, എൻജിനിയർ, ഹെൽത്ത്, റവന്യൂ, ജനന മരണ വിഭാഗം, ജനകീയാസൂത്രണം, അക്കൗണ്ട്സ്, ജനറൽ തുടങ്ങിയ വകുപ്പുകളിലെ ഏതൊക്കെ ഉദ്യോഗസ്ഥർ ഹാജരുണ്ടോ എന്നറിയാനുള്ള സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ചെയർമാൻ സാജൻ ഫ്രാൻസിസ് അറിയിച്ചു. വിവിധങ്ങളായ ജോലിയും, തൊഴിൽ ചെയ്യുന്നവരും വിദ്യാർത്ഥികളും സമയം നഷ്ടപ്പെടുത്തി ഓഫീസിലെത്തി ഉദ്യോഗസ്ഥർ ഇല്ലായെന്നറിഞ്ഞ് നിരാശരായി മടങ്ങി പോകുന്നത് ഒഴിവാക്കാനാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്. ഇതിനായി വിവിധ വകുപ്പുകൾക്ക് 9 പുതിയ മൊബൈൽ ഫോൺ വാങ്ങുകയും നഗരസഭയിൽ ഉപയോഗിക്കാതെ വർഷങ്ങളായി പണം അടച്ചു കൊണ്ടിരുന്ന 7 ലാന്റ് കണക്ഷനുകൾ ഡിസ്‌കണക്ട് ചെയ്യുകയും, കേടായി കിടന്ന 9 പി.ബി.എക്സ് ഫോണുകൾക്ക് പകരം പുതിയ ഫോണുകൾ വാങ്ങുകയും ചെയ്തു.
വിളിക്കേണ്ട നമ്പർ
സെക്രട്ടറി : 9400063990
എം.ഇ : 9400063991
ആരോഗ്യവകുപ്പ് : 9400063992
റവന്യു : 9400063993
എൻജിനിയറിംഗ് : 9400063994
ജനന മരണ വിഭാഗം : 9400063995
ജനകീയ ആസൂത്രണം : 9400063996
അക്കൗണ്ട്‌സ് : 9400063997
ജനറൽ : 940006399
ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യവും, ഓഫീസിനുള്ളിൽ മെച്ചപ്പെട്ട ആശയ വിനിമയ സംവിധാനവും സുസജ്ജമാക്കി. കൂടാതെ നഗരസഭയ്ക്ക് ഇതുമൂലം മികച്ച സാമ്പത്തിക നേട്ടവും ഉണ്ടായി.
സാജൻ ഫ്രാൻസിസ്, ചെയർമാൻ