കോട്ടയം : ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് റേഷൻകടയുടെ ലൈസൻസ് ജില്ലാ സപ്ളൈ ഓഫീസർ താത്കാലികമായി റദ്ദാക്കി. പ്രമീള തോമസ് ലൈസൻസിയായ കോട്ടയം താലൂക്കിലെ 58ാം നമ്പർ റേഷൻ കടയിൽ ഈ മാസം ആറിന് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇ-പോസ് മെഷീനിലെ സ്റ്റോക്കിൽനിന്നും വ്യത്യസ്തമായി പുഴുക്കലരി 150 കിലോഗ്രാം കുറവും പച്ചരി 53 കിലോഗ്രാമും ഗോതമ്പ് 57 കിലോഗ്രാമും കൂടുതലുമായിരുന്നു. ലൈസൻസ് റദ്ദാക്കുന്നതു സംബന്ധിച്ച തുടർ നടപടികൾ സ്വീകരിക്കാൻ താലൂക്ക് സപ്ലൈ ഓഫീസറെ ചുമതലപ്പെടുത്തി.